രഞ്ജിത്ത് സ്ഥാനം ഉപേക്ഷിച്ച് അന്വേഷണം നേരിടാൻ തയ്യാറാകണം: അനൂപ് ചന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 02:28 PM | 0 min read

തിരുവനന്തപുരം > സംവിധായകൻ രഞ്ജിത്തിനെതിരായ ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരണവുമായി നടൻ അനൂപ് ചന്ദ്രൻ. കളങ്കമുണ്ടായാൽ ഏത് സ്ഥാനത്തു നിന്നും മാറി നിൽക്കാൻ തയ്യാറാകണമെന്ന് അനൂപ് ചന്ദ്രൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒരാരോപണം ഉണ്ടാകുമ്പോൾ വസ്തുത പരിശോധിച്ച ശേഷം മാത്രമേ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നിന്ന് രഞ്ജിത്തിനെ നീക്കാൻ സർക്കാരിന് കഴിയൂ. എന്നാൽ  താനായിരുന്നു ആ സ്ഥാനം വഹിക്കുന്നതെങ്കിൽ മാറിനിന്ന ശേഷം അന്വേഷണം നടക്കട്ടെയെന്ന് പറയുമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത സർക്കാരിനെ എന്റെയൊരു പേര് കളങ്കപ്പെടുത്താൻ പാടില്ല എന്ന കാരണത്താലാകുമായിരുന്നു ആ തീരുമാനം കൈക്കൊള്ളക. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കാൻ ആർജവം കാണിച്ച  നടി ഇക്കാര്യത്തിൽ നിയമ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തയാറാകണമെന്നും  അനൂപ് ചന്ദ്രൻ പറഞ്ഞു.

‘പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നുമാണ് ശ്രീലേഖ മിത്ര പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home