പോക്സോ കേസിൽ യൂട്യൂബർ 'വി ജെ മച്ചാൻ' അറസ്റ്റിൽ

കൊച്ചി > പോക്സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ (ഗോവിന്ദ് വിജെ) അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മാന്നാർ സ്വദേശിയാണ്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം.
സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തന്നെ ദുരുപയോഗം ചെയ്തെന്നു പെൺകുട്ടി കളമശേരി സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള യൂട്യൂബറാണ് വിജെ മച്ചാൻ.









0 comments