സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്: എ കെ ബാലന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 12:22 PM | 0 min read

തിരുവനന്തപുരം> സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍  കേസെടുക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്‍ജിന്‍ ഒരു ഭാഗത്തും കോച്ച് വേറൊരു ഭാഗത്തുമായ അവസ്ഥയിലാണെന്നും, പത്താം തീയതിയോടുകൂടി റെയിലിന്റെ മുകളിലേക്ക് എത്തുമെന്നും എകെ ബാലന്‍ പറഞ്ഞു. ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. കോണ്‍ക്ലേവ് എന്തിനാണെന്ന് മനസ്സിലാക്കാതെയാണ് കോണ്‍ക്ലെവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എകെ ബാലന്‍ പ്രതികരിച്ചു.

മൂന്ന് ഘടകങ്ങള്‍ ഒരുമിച്ചാലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ എന്നും എകെ ബാലന്‍ പറഞ്ഞു. കോടതിയുടെ ഇടപെടല്‍, പരാതിക്കാരുടെ ഇടപെടല്‍, സര്‍ക്കാരിന്റെ സമീപനം എന്നീ ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാലേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ. കമ്മീഷന്റെ റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ സുപ്രീം കോടതി അത് സുവ്യക്തമായി പറയുന്നുണ്ട് എന്നും എകെ ബാലന്‍ പറഞ്ഞു.

ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേസെടുക്കാണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിലും സര്‍ക്കാരിന് എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ല. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി എഫ്‌ഐആര്‍ ഇടണമെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല. എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ല എന്ന് ഉമ്മന്‍ചാണ്ടി കേസില്‍ കോടതി വ്യക്തമാക്കിയതാണ് എന്നും എകെ ബാലന്‍ വ്യക്തമാക്കി






 



deshabhimani section

Related News

View More
0 comments
Sort by

Home