സിനിമാ മേഖലയിലെ ലഹരി 
ഉപയോഗം തടയും: മന്ത്രി വി എൻ വാസവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 11:20 PM | 0 min read


കോട്ടയം
സിനിമാ മേഖലയിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടി ഉണ്ടാകുമെന്നും ഇക്കാര്യം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയത്ത്‌ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരാതി ലഭിക്കാതെ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്തിട്ട്‌ കാര്യമില്ല. പരാതികൾ ഉണ്ടാകണമെന്നാണ്‌ നിയമവിദഗ്‌ധരും പറയുന്നത്‌. മലയാള സിനിമാ മേഖലയാകെ മോശമാണെന്ന്‌ അഭിപ്രായമില്ല. തെറ്റായ പ്രവണതകളുണ്ടെങ്കിൽ ഇല്ലാതാക്കുകയാണ്‌ വേണ്ടത്‌. സർക്കാരിന്‌ ഈ വിഷയത്തിൽ ഒന്നും മറയ്‌ക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home