ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം- സാന്ദ്രാ തോമസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 01:34 PM | 0 min read

തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അവർ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ  ആരാഞ്ഞു. എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കണ്ടിയിരിക്കുന്നതായും സാന്ദ്ര തോമസ് കുറിച്ചു.

ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ല. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന്‌ വ്യക്തമാക്കണമെന്നും സാന്ദ്ര തോമസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home