ഒന്നായി സ്റ്റെല്ലയും സജിത്തും: ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യത്തെ ട്രാൻസ്‌ ജെൻഡർ വിവാഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 10:36 AM | 0 min read

ഗുരുവായൂർ >  ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവിൽ,  ഗുരുവായൂർ ക്ഷേത്രനടയിൽ അവർ ഒന്നായി.  പാലക്കാട് സ്വദേശി  സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാർത്തിയപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാൻസ്ജെൻഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായത്.

ഗുരുവായൂരിൽ വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ദേവസ്വം അധികാരികളുടെ ഭാഗത്തുനിന്ന് വളരെ സ്നേഹപൂർണമായ പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല പറഞ്ഞു. വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതിൽ സന്തോഷമുണ്ട്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home