ലൈഫിൽ 
അവസാനഗഡുവിന്‌ 
താൽക്കാലിക നമ്പർ മതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 11:59 PM | 0 min read


തിരുവനന്തപുരം
ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് താൽക്കാലിക നമ്പർ (യുഎ നമ്പർ) ലഭിച്ചാൽ അവസാന ഗഡു അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരം തദ്ദേശ അദാലത്തിലാണ് തീരുമാനം. നിരവധി ഗുണഭോക്‌താക്കൾക്ക്‌ തീരുമാനം ആശ്വാസമാകും. നിലവിൽ വീട്ടുനമ്പർ ലഭിച്ചാലാണ്‌ അവസാന ഗഡു നൽകിയിരുന്നത്. പെർമിറ്റ് പ്രകാരമല്ലാതെ വീട് നിർമിക്കുകയും നിയമലംഘനങ്ങൾ ഉണ്ടാവുകയും ചെയ്‌താൽ നമ്പർ ലഭിക്കില്ല. ഗുരുതര പ്രശ്നം ഇല്ലാത്ത വീടുകൾക്ക് യുഎ നമ്പർ നൽകാൻ നിലവിൽ നിർദേശം നൽകിയിട്ടുണ്ട്. മംഗലപുരം പഞ്ചായത്തിലെ സ്റ്റാൻലി, ജെസി സ്റ്റാൻലി എന്നിവർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി.



deshabhimani section

Related News

View More
0 comments
Sort by

Home