എംബിബിഎസ്, ബിഡിഎസ് ഓപ്‍ഷൻ രജിസ്ട്രേഷൻ 26 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 12:28 PM | 0 min read

തിരുവനന്തപുരം > എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടി തുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യുജി 2024 മാനദണ്ഡപ്രകാരം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.

പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ ആ​ഗസ്‍ത് 26ന് രാത്രി 11.59 വരെയാണ് അവസരം. 27ന് താത്കാലിക അലോട്മെന്റും 29ന് അന്തിമ അലോട്മെന്റും പ്രസിദ്ധീകരിക്കും. അലോട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home