കോൺ​ഗ്രസ് ഭാരവാഹിയായി പീഡനക്കേസ്‌ പ്രതി; എക്‌സിക്യൂട്ടീവിലും ക്രിമിനൽകൂട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 10:10 AM | 0 min read

കൊല്ലം> വടക്കേവിള ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളിൽ ക്രിമിനൽകൂട്ടം. അടുത്തിടെ നടന്ന പുനഃസംഘടനയിൽ ഭാരവാഹികളായവരാണ്‌ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികൾ. ഇവർക്ക്‌ അഭിവാദ്യമർപ്പിച്ച്‌ നഗരത്തിന്റെ വിവിധ മേഖലകളിൽ ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്‌.

പീഡനക്കേസിൽ ഉൾപ്പെടെ പ്രതിയാണ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അൻഷാദ്‌. ഹാപ്പി രാജേഷ്‌ വധക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്‌ ബ്ലോക്ക്‌ എക്‌സിക്യൂട്ടീവ്‌ അംഗം പെന്റി അഗസ്റ്റിൻ. ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ തില്ലേരി ജിജിക്കെതിരെയും ഗുണ്ടാ ആക്രമണം ഉൾപ്പെടെ നിരവധി കേസുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home