വനിതാ ഡോക്ടറുടെ 
കൊലപാതകം: ആരോ​ഗ്യപ്രവർത്തകർ ഇന്ന് 
കരിദിനം ആചരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 09:25 AM | 0 min read

തിരുവനന്തപുരം > കൊൽക്കത്തയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്‌ടർ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്  ആയുർവേദ വിഭാ​ഗം ആരോ​ഗ്യപ്രവർത്തകർ തിങ്കളാഴ്ച കരിദിനം ആചരിക്കും.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടന, പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ആയുർവേദ കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, കൗൺസിൽ ഫോർ ആയുർവേദ സ്റ്റുഡന്റ് കേരള, സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലെയും ആശുപത്രികളിലെയും പാരാമെഡിക്കൽ ജീവനക്കാരുടെ വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്.

ആരോ​ഗ്യപ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തും. പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ സി അജിത്കുമാർ, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി ജെ സെബി എന്നിവർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home