പി കൃഷ്‌ണപിള്ള 
ദിനാചരണം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 12:38 AM | 0 min read


തിരുവനന്തപുരം
കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയുടെ 76-ാം ചരമവാർഷികം സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിൽ തിങ്കളാഴ്‌ച ആചരിക്കും. സഖാവ്‌ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലെ സ്മൃതിമണ്ഡപത്തിലും കണ്ണർകാട്ടെ സ്മൃതിമണ്ഡപത്തിലും പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും.

രണ്ടുകേന്ദ്രങ്ങളിലെയും അനുസ്മരണ സമ്മേളനം സിപിഐ എം  പി ബി അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ എട്ടിനാണ്‌ വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യപ്രഭാഷണം നടത്തും. കണ്ണർകാട്‌ രാവിലെ ഒമ്പതിനാണ്‌ പുഷ്‌പാർച്ചന. അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം എകെജി സെന്ററിൽ രാവിലെ എട്ടിന്‌ പതാകയുയർത്തും. സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാകയുയർത്തും. പ്രഭാതഭേരിയും നടക്കും. ദിനാചരണത്തോടനുബന്ധിച്ച്‌ തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും പാർടി പ്രവർത്തകർ കിടപ്പുരോഗികളെ സന്ദർശിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home