ആറു വയസുകാരിയ്ക്ക് നേരെ പീഡനശ്രമം: മദ്രസാ അധ്യാപകൻ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 04:51 PM | 0 min read

കൊച്ചി > എറണാകുളത്ത് ആറു വയസുകാരിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

അയ്യപ്പൻകാവ് പ്രദേശത്തുള്ള മദ്രസയിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മദ്റസയിലെ താത്കാലിക അധ്യാപകനാണ് അൻസാരി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.


 



deshabhimani section

Related News

View More
0 comments
Sort by

Home