രജതജൂബിലി നിറവിൽ കൈരളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 12:30 AM | 0 min read

തിരുവനന്തപുരം> കൈരളി ടിവി രജതജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കമായി. ‘കേരളത്തിലെ മാധ്യമങ്ങൾ ഇന്നലെ ഇന്ന്‌, നാളെ എന്ന വിഷയത്തിൽ സെമിനാറോടെയാണ്‌ കൈരളി 25–-ാം പിറന്നാൾ ആഘോഷിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങളിൽനിന്നും പണം സ്വരൂപിച്ച്‌ കൈരളി ടിവി തുടങ്ങിയതിൽനിന്ന്‌ ആവേശം ഉൾക്കൊണ്ടാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ ജയ്‌ഹിന്ദ്‌ ചാനൽ ആരംഭിച്ചതെന്ന്‌ ചടങ്ങിൽ സംസാരിച്ച രമേശ്‌ ചെന്നിത്തല എംഎൽഎ പറഞ്ഞു.

മാധ്യമങ്ങളുടെ കണ്ണ്‌ മൂടിക്കെട്ടാനുള്ള ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. ഇത്‌ ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്‌. വ്യാജവാർത്തകൾ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്‌. ശരിയേത്‌, തെറ്റേത്‌ എന്ന്‌ തിരിച്ചറിയാൻ കഴിയാത്ത രീതിയിലേക്ക്‌ വാർത്തകൾ മാറുന്നത്‌ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ്‌ എംപി അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. മേയർ ആര്യ രാജേന്ദ്രൻ, കൈരളി ടിവി ഡയറക്ടർ ടി ആർ അജയൻ, ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ എ റഷീദ്‌, എൻ പി ചന്ദ്രശേഖരൻ, ശരത്‌ചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home