പാലക്കാട്‌ അതിഥിത്തൊഴിലാളിക്ക് കുത്തേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 08:58 PM | 0 min read

പാലക്കാട് > പാലക്കാട്‌ ഒലവക്കോട് റെയിൽവേഗുഡ് ഷെഡിന് സമീപത്തുവച്ച് അതിഥിത്തൊഴിലാളിക്ക് കുത്തേറ്റു. ഒഡിഷ സ്വദേശി തൂഫാൻ(27)ആണ് കൂർത്ത ആയുധംകൊണ്ട് വയറിന്റെ ഇടതുഭാഗത്ത് കുത്തേറ്റത്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരച്ചനിലയിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്.

രണ്ടിലധികംപേർചേർന്ന് തൂഫാനെ ആക്രമിച്ചതാണെന്നാണ് നോർത്ത് പൊലീസിനുലഭിച്ച സൂചന. പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ് ചികിത്സയിലാണ്‌. നാലുവർഷമായി പാലക്കാട്ടെ ഹോട്ടലിൽ ജോലിചെയ്യുകയാണ് തൂഫാൻ. പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home