ജനം ടിവിയുടെ നടപടി രാജ്യദ്രോഹപരവും പ്രതിഷേധാർഹവും: ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 04:13 PM | 0 min read

തിരുവനന്തപുരം > സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തിൽ പോസ്റ്റർ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യദ്രോഹപരവും പ്രതിഷേധാർഹവുമാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌. ജനം ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വാതന്ത്ര്യ ദിനാശംസകളായി ആദ്യം  പങ്കുവെച്ച പോസ്റ്ററിൽ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവയ്ക്കുന്ന തോക്കോട് കൂടിയ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് വിവാദമായതോടെ ചിത്രം പിൻവലിക്കുകയായിരുന്നു.

ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ജനം ടിവി രാഷ്ട്രപിതാവിനെയും  സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. പോസ്റ്ററിൽ ഗാന്ധിയെക്കാൾ പ്രാധാന്യം ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവർക്കർക്ക് നൽകിയത് രാജ്യത്തെ സ്വാതന്ത്ര സമര ചരിത്രത്തെ പോലും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണ്.–- ഡിവൈഎഫ്‌ഐ സംസ്ഥാന  സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

സംഭവത്തിൽ ജനം ടിവിക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്‌താവനയിലൂടെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അറിയിച്ചു.
 

Also Read:
​ഗാന്ധിയെ മൂലയ്ക്കൊതുക്കി, നെഹ്റുവിന് ഇടമില്ല; സവർക്കർ പ്രധാനി: ജനം ടിവിയുടെ സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമർശനം Read more: https://www.deshabhimani.com/news/kerala/janam-tv-independence-day-poster-controversy/1131913



deshabhimani section

Related News

View More
0 comments
Sort by

Home