വിദേശ രാജ്യങ്ങളിൽ അവസരം; 
നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 12:18 AM | 0 min read


തിരുവനന്തപുരം  
വിവിധ വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശേരി അറിയിച്ചു.

നിലവിൽ ജർമനി (ട്രിപ്പിൾ വിൻ), യുണൈറ്റഡ് കിംങ്ഡമിൽ -യുകെ (ഇംഗ്ലണ്ട്, വെയിൽസ്), ക്യാനഡ (ന്യൂ ഫോണ്ട്ലൻഡ് ആൻഡ്‌ ലാബ്ര‍‍ഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈത്ത്‌ എന്നിവിടങ്ങളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകൾ. വെബ്‌സൈറ്റ്‌: www.nifl.norkaroots.org. ഫോൺ: 0471-2770536, 539, 540, 577. ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യ) +91-8802 012 345 (വിദേശം).



deshabhimani section

Related News

View More
0 comments
Sort by

Home