ഒമ്പതിടത്ത്‌ പുതിയ ജില്ലാ പൊലീസ്‌ മേധാവിമാർ: ഐപിഎസ് തലപ്പത്ത് മാറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 05:38 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. കോഴിക്കോട്‌ സിറ്റി പൊലീസ്‌ മേധാവിയായിരുന്ന രാജ്‌പാൽ മീണയെ കണ്ണൂർ റേഞ്ച്‌ ഡിഐജിയായി നിയമിച്ചു. വയനാട്‌ ജില്ലാ പൊലീസ്‌ മേധാവി ടി നാരായണനാണ് പുതിയ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണർ.  കോട്ടയം ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തികിനെ വിജിലൻസ്‌ ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ എസ്‌പിയായി നിയമിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവി ചൈത്ര തെരേസ ജോണിനെ കൊല്ലം സിറ്റി പൊലീസ്‌ കമീഷണറായും ആന്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ എസ്‌പി എസ്‌ സുജിത്‌ ദാസിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. മലബാർ സ്പെഷ്യൽ പൊലീസ് (എംഎസ്‌പി) കമാൻഡന്റ്‌ കെ വി സന്തോഷിനെ എക്സൈസ്‌ വിജിലൻസ്‌ ഓഫീസറായും എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച്‌ എസ്‌പി പി എൻ രമേഷ്‌കുമാറിനെ സഹകരണ വിജിലൻസ്‌ ഓഫീസറായും നിയമിച്ചു. പൊലീസ്‌ ട്രെയിനിങ്‌ കോളേജ് പ്രിൻസിപ്പൽ വി യു കുര്യാക്കോസിനെ എറണാകുളം ക്രൈംബ്രാഞ്ച്‌ എസ്‌പിയായി മാറ്റി നിയമിച്ചു.  കാസർകോഡ്‌ ജില്ലാ പൊലീസ്‌ മേധാവി പി ബിജോയിയാണ് പുതിയ പൊലീസ്‌ ട്രെയിനിങ്‌ കോളേജ്‌ പ്രിൻസിപ്പൽ.

തിരുവനന്തപുരം സ്‌പെഷ്യൽ ബ്രാഞ്ച്‌ എസ്‌പി എം എൽ സുനിൽകുമാറിനെ ആന്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ എസ്‌പിയായും കോഴിക്കോട്‌ റൂറൽ ജില്ലാ പൊലീസ്‌ മേധാവി അരവിന്ദ്‌ സുകുമാറിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (തിരുവനന്തപുരം) എസ്‌പിയായും മാറ്റി നിയമിച്ചു. നിലവിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (തിരുവനന്തപുരം) എസ്‌പി കെ എസ്‌ ഗോപകുമാറിന് എക്‌സൈസ്‌ അഡീഷണൽ കമീഷണറുടെ ചുമതല നൽകി.

അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (പ്രൊക്യൂർമെന്റ്‌) ഡി ശിൽപയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി. തൃശൂർ ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജുവിനെ എംഎസ്പി കമാൻഡന്റായി നിയമിച്ചു.  പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി വി അജിത്തിനെ ക്രമസമാധാന വിഭാഗം എഡിജിപിയുടെ സ്പെഷ്യൽ ഓഫീസറായും വിജിലൻസ്‌ ദക്ഷിണമേഖലാ എസ്‌പി കെ കെ അജിയെ സ്‌പെഷ്യൽ ബ്രാഞ്ച്‌ തൃശൂർ എസ്‌പിയായും നിയമിച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന വിവേക്‌കുമാറാണ് പുതിയ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (പ്രൊക്യൂർമെന്റ്‌).

കണ്ണൂർ റൂറൽ ജില്ലാ പൊലീസ്‌ മേധാവി ഹേമലതയെ റാപിഡ്‌ റെസ്‌പോൺസ്‌ ആന്റ്‌ റെസ്‌ക്യൂ ഫോഴ്‌സ്‌ ബറ്റാലിയൻ കമാൻഡന്റായും എൻആർഐ സെൽ എസ്‌പി വി സുനിൽകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ചീഫ് വിജിലൻസ്‌ ഓഫീസറായും ക്രമസമാധാന വിഭാഗം (തിരുവനന്തപുരം) ഡിസിപിയായിരുന്ന പി നിതിൻരാജിനെ കോഴിക്കോട്‌ റൂറൽ മേധാവിയായും നിയമിച്ചു. കോഴിക്കോട്‌ ഡിസിപി അനുജ്‌ പലിവാളാണ് പുതിയ കണ്ണൂർ റൂറൽ ഡിസിപി. ടെലികോം എസ്‌പി ബി വി വിജയരാ ഭാരത്‌ റെഡ്ഡിയെ തിരുവനന്തപുരം ഡിസിപിയായും ആർആർആർഎഫ്‌ കമാൻഡന്റ്‌ ടി ഫറാഷിനെ സ്പെഷ്യൽ ഓപ്പറേഷൻസ്‌ ​ഗ്രൂപ്പ് എസ്‌പിയായും നിയമിച്ചു.

സ്പെഷ്യൽ ഓപ്പറേഷൻസ്‌ ​ഗ്രൂപ്പ് എസ്‌പി തപോഷ്‌ ബസുമതാരിയാണ് വയനാട് ജില്ലാ പൊലീസ് മേധാവി. ഇന്ത്യ റിസർവ്‌ ബറ്റാലിയൻ കമാൻഡന്റ്‌ എ ഷാഹുൽ ഹമീദിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായും കെഎപി ബറ്റാലിയൻ കമാൻഡന്റ്‌ മുഹമ്മദ്‌ നദീമുദീനെ ഇന്ത്യ റിസർവ്‌ ബറ്റാലിയൻ കമാൻഡന്റായും നിയമിച്ചു.ആംഡ്‌ വനിതാ പൊലീസ്‌ ബറ്റാലിയൻ കമാൻഡന്റ്‌ നകുൽ രാജേന്ദ്ര ദേശ്‌മുഖാണ് പുതിയ തിരുവനന്തപുരം ഡിസിപി (ക്രമസമാധാനം). കെഎപി ബറ്റാലിയൻ കമാൻഡന്റ്‌ അരുൺ കെ പവിത്രനെ കൊഴിക്കോട്‌ ഡിസിപി (ക്രമസമാധാനം)യായും റെയിൽവേ പൊലീസ്‌ എസ്‌പി ജുവ്വനപുഡി മഹേഷിനെ കൊച്ചി ഡിസിപി (ക്രമസമാധാനം)യായും നിയമിച്ചു. എം പി മോഹനചന്ദ്രൻ നായരാണ് ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവി

പുതുതായി ഐപിഎസ്‌ ലഭിച്ച കെ കെ മർക്കോസിനെ വിജിലൻസ്‌ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്‌ എസ്‌പിയായും എ എ അബ്ദുൾ റാഷിയെ എസ്‌എപി കമാൻഡന്റായും പി സി സജീവനെ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ എസ്‌പിയായും വി ജി വിനോദ്‌കുമാറിനെ വിജിലൻസ്‌ (തിരുവനന്തപുരം) എസ്‌പിയായും പി എ മുഹമ്മദ്‌ ആരിഫിനെ വിജിലൻസ്‌ (എറണാകുളം) എസ്‌പിയായും എ ഷാനവാസിനെ ഇന്റലിജൻസ്‌ എസ്‌പിയായും എസ്‌ ദേവമനോഹറിനെ കമ്യൂണിക്കേഷൻ ആന്റ്‌ ടെക്‌നോളജി എസ്‌പിയായും കെ മുഹമ്മദ്‌ ഷാഫിയെ ആംഡ്‌ വനിതാ പൊലീസ്‌ ബറ്റാലിയൻ കമാൻഡന്റായും ബി കൃഷ്‌ണകുമാറിനെ റെയിൽവേ പൊലീസ്‌ എസ്‌പിയായും കെ സലീമിനെ പൊലീസ്‌ അക്കാദമിയിൽ അസി. ഡയറക്ടറായും ടി കെ സുബ്രഹ്മണ്യനെ വിജിലൻസ്‌ സ്‌പെഷ്യൽ സെൽ എസ്‌പിയായും കെ വി മഹേഷ്‌ ദാസിനെ ക്രൈംബ്രാഞ്ച്‌ (തിരുവനന്തപുരം) എസ്‌പിയായും കെ കെ മൊയ്‌തീൻകുട്ടിയെ ക്രൈംബ്രാഞ്ച്‌ (കോഴിക്കോട്‌, വയനാട്‌) എസ്‌പിയായും എസ്‌ ആർ ജ്യോതിഷ്‌കുമാറിനെ ടെലികോം എസ്‌പിയായും വി ഡി വിജയനെ ആംഡ്‌ പൊലീസ്‌ ബറ്റാലിയൻ കമാൻഡന്റായും പി വാഹിദിനെ സ്‌പെഷ്യൽ ബ്രാഞ്ച്‌ എസ്‌പിയായും നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home