കൈരളി ടിവിയുടെ ഇരുപത്തിയഞ്ചാം വാർഷികം: സെമിനാർ സംഘടിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 03:32 PM | 0 min read

തിരുവനന്തപുരം > കൈരളി ടി വി യുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ‘കേരളത്തിലെ മാധ്യമങ്ങൾ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ആ​ഗസ്ത് 17 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൈരളി ടിവി മാനേജിങ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കൈരളി ടിവി ഡയറക്ടർ ടി ആർ അജയൻ എന്നിവർ ആശംസാപ്രസംഗം നടത്തും.

 

 



deshabhimani section

Related News

View More
0 comments
Sort by

Home