പ്ലസ് വൺ പ്രവേശനം പൂർത്തിയായി; ബാക്കി 53,253 സീറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 10:40 AM | 0 min read

തിരുവനന്തപുരം> ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത്‌ ബാക്കി 53,253 സീറ്റ്‌. കൂടുതൽ സീറ്റ്‌ മലപ്പുറത്ത്. 7642 സീറ്റാണ് മലപ്പുറത്തുള്ളത്‌. ഇവിടെ 70,689 പേർ പ്ലസ് വണ്ണിന്‌ ചേർന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി ഈ വർഷം 3,88,634 പേർ പ്രവേശിച്ചു.

മൊത്തം 4,66,071 അപേക്ഷകരിൽ 44,410 വിദ്യാർഥികൾ ഒന്നിലധികം സീറ്റുകളിലേക്ക്‌ അപേക്ഷിച്ചവരായിരുന്നു. അപേക്ഷകരിൽ 20 ശതമാനം പേർ മറ്റു കോഴ്‌സുകളിലേക്ക്‌ മാറുന്ന പതിവ്‌ ആവർത്തിച്ചതോടെയാണ്‌ അരലക്ഷത്തിലേറെ സീറ്റ്‌ ഒഴിവ്‌ വന്നത്‌. പ്ലസ്‌ വൺ പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്കും സീറ്റ്‌ ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്ന്‌ സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻവർഷത്തെ അധിക ബാച്ച് തുടരുകയും പുതുതായി താൽക്കാലിക ബാച്ച് അനുവദിക്കുകയും ചെയ്‌തിരുന്നു.

തിരുവനന്തപുരം (5366), കൊല്ലം (5021), പത്തനംതിട്ട (4079), ആലപ്പുഴ (3423), കോട്ടയം (2991), ഇടുക്കി (1651), എറണാകുളം (5659), തൃശൂർ (5141), പാലക്കാട്‌ (3018), കോഴിക്കോട്‌ (3137), വയനാട്‌ (775), മലപ്പുറം (7642), കണ്ണൂർ (2825), കാസർകോട്‌ (2525) എന്നിങ്ങനെയാണ് സീറ്റൊഴിവ്.



deshabhimani section

Related News

View More
0 comments
Sort by

Home