വിദ്യാർഥികൾക്ക്‌ ‘വെർച്വൽ അറസ്റ്റ്‌’; അച്ഛനമ്മമാരെ ലക്ഷ്യമിട്ട്‌ തട്ടിപ്പുസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 08:51 PM | 0 min read

തിരുവനന്തപുരം > സ്കൂൾ, കോളേജ്‌ വിദ്യാർഥികളുടെ അച്ഛനമ്മമാരെ ലക്ഷ്യമിട്ട്‌ ഓൺലൈൻ തട്ടിപ്പുസംഘം. മയക്കുമരുന്ന്‌ കേസിൽ കുട്ടിയെ അറസ്റ്റുചെയ്‌തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക്‌ കൊണ്ടുപോകുന്നുവെന്നും പറഞ്ഞാണ്‌ രക്ഷിതാക്കളിൽനിന്ന്‌ പണം തട്ടുന്നത്‌.

  വാട്സ്ആപ്‌ കോളിലാണ്‌ തട്ടിപ്പുകാർ വിളിക്കുക. വിവരമറിയുന്നതോടെ പരിഭ്രാന്തരാകുന്ന അച്ഛനമ്മമാർ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗങ്ങൾ ആരായുന്നു. ഇതോടെ വിട്ടുകിട്ടാൻ യുപിഐ ആപ്‌ മുഖേന പണം നൽകാൻ ആവശ്യപ്പെടും.

50,000 രൂപ മുതൽ തട്ടിപ്പുകാർ ആവശ്യപ്പെടുന്നുണ്ട്‌. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസ്സിലാകൂ. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്നും പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ അറിയിക്കണമെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home