പൗഡിക്കോണത്തെ കൊലപാതകം; അഞ്ച് പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 10:47 AM | 0 min read

കഴക്കൂട്ടം > ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതി ജോയി വെട്ടേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അൻവർ ഹുസൈൻ എന്നയാൾക്കായി തിരച്ചിൽ തുടരുന്നു. ആക്രമണം നടത്തിയ മൂന്ന് പേരും ​ഗൂഢാലോചന നടത്തിയ രണ്ട് പേരുമാണ് അറസ്റ്റിലായത്.

വെള്ളി രാത്രി 8.30 ഓടെയായിരുന്നു ജോയിക്ക് നേരെ ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവറായ ജോയി പൗഡിക്കോണം സൊസൈറ്റിമുക്കിനു സമീപം ഓട്ടോയ്ക്കരികില്‍  നിൽക്കുമ്പോൾ മൂന്നുപേർ വടിവാളുപയോഗിച്ച് കാലിനും കൈക്കും വെട്ടുകയായിരുന്നു. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി രക്തം വാർന്ന് റോഡിൽ കിടന്ന ജാേയിയെ ശ്രീകാര്യം പൊലീസാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ശനി പുലർച്ചെ രണ്ടോടെ മരിച്ചു.

കാപ്പ കേസിൽ അറസ്റ്റിലായിരുന്ന ജോയി മൂന്നുദിവസംമുമ്പാണ്‌ ജയിലിൽനിന്ന്‌ ഇറങ്ങിയത്. വട്ടപ്പാറ, പോത്തൻകോട് സ്റ്റേഷനുകളിൽ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു ജോയി. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാ​ഗ്യമാണെന്നാണ് വിവരം. മുമ്പ്‌ ജോയി ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിനുശേഷം കാപ്പ നിയമപ്രകാരം ജോയിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.  പുറത്തിറങ്ങിയശേഷം ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home