സമകാലിക ഇന്ത്യയെ വരച്ച് വിദ്യാര്‍ഥികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 12:13 AM | 0 min read

തിരുവനന്തപുരം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യവും സമകാലിക ഇന്ത്യയും എന്ന വിഷയത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി. ജവാഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു.

ഡോ. രേഖ ആർ നായർ, കെ രാജേഷ്, പി പ്രദീപ് എന്നിവർ സംസാരിച്ചു. മത്സരവിജയികളെ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home