വയനാട് ദുരന്തം: മൂന്ന് മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 07:44 PM | 0 min read

വയനാട്> മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ കണ്ടെത്തിയ മൂന്ന്  മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു. കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ ശനിയാഴ്ച ഹെലികോപ്റ്ററിന്റെ സഹായത്തോടെ എയർ ലിഫ്റ്റ് ചെയ്ത് മേപ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ദുഷ്‌കരമായ മലയിടുക്കിൽ നിന്ന് ശ്രമകരമായാണ് മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തത്. രണ്ട് തവണ ഹെലികോപ്ടർ സ്ഥലത്തെത്തിയെങ്കിലും പ്രതികൂലമായ സാഹചര്യത്തെ തുടർന്ന് തിരികെവരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് കാന്തൻപാറയിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടികണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home