മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ അജു അലക്‌സ് കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 10:40 AM | 0 min read

തിരുവല്ല> നടൻ മോഹൻലാലിനെ അധിക്ഷേപിച്ച 'ചെകുത്താൻ' യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ്‌ പൊലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് നടപടി.

ഭാരതീയ ന്യായ സംഹിത 192,296 (b) കെപി ആക്റ്റ് 2011 120 (0) വകുപ്പുകളാണ് അജു അലക്‌സിനെതിരെ ചുമത്തിയത്.  ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ കൂടിയായ നടൻ മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിച്ചതിനെതിരെയാണ് അജു അലക്സ് യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home