എസ്എസ്എൽസി: പരീക്ഷ കഴിഞ്ഞ് 3 മാസത്തിനു ശേഷം മാർക്ക് വിവരങ്ങൾ നൽകാൻ അനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 08:31 PM | 0 min read

തിരുവനന്തപുരം > എസ്എസ്എൽസി പരീക്ഷയ്ക്കു ശേഷം 3 മാസം കഴിഞ്ഞ് പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മുമ്പ് ഇത് 2 വർഷം ആയിരുന്നു. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിനുവേണ്ടി മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് പൊതു വി​ദ്യാഭ്യാസവകുപ്പ് അറിയിച്ചു.

തുടർന്നാണ് എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷാ കമീഷണർക്ക് നൽകി.
 



deshabhimani section

Related News

View More
0 comments
Sort by

Home