കിസാൻസഭ നേതാക്കൾ വയനാട്ടിൽ ; കർഷകസംഘം ഒരു കോടി നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 12:16 AM | 0 min read


ചൂരൽമല
ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയും മുണ്ടക്കൈയും അഖിലേന്ത്യാ കിസാൻസഭാ നേതാക്കൾ സന്ദർശിച്ചു. പ്രസിഡന്റ്‌ അശോക് ധാവ്ളെ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് തുടങ്ങിയവരാണ്‌ ദുരന്തഭൂമിയിലെത്തിയത്‌. കർഷകസംഘം സമാഹരിച്ച ഒരു കോടി രൂപ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന്‌ അശോക്‌ ധാവ്‌ളെ പറഞ്ഞു.

വയനാടിന്‌ പരമാവധി സഹായമെത്തിക്കും. ഇതിന്റെ ഭാഗമായി പത്തിന്‌ അഖിലേന്ത്യാ തലത്തിൽ കിസാൻസഭ ധനസമാഹരണം നടത്തും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരടക്കം കേരള സർക്കാരിനെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണം. സ്വാർഥ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്കുള്ള സമയമല്ല, സംസ്ഥാനത്തിന്‌ കൂടുതൽ സഹായം ലഭ്യമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലുണ്ടായ സമാനതകളില്ലാത്ത അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ വിജൂ കൃഷ്‌ണൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമേഖലയിൽ സേവനം ചെയ്യുന്ന ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ വളന്റിയർമാരെ നേതാക്കൾ അഭിനന്ദിച്ചു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജോയിന്റ്‌ സെക്രട്ടറിമാരായ പി കെ സുരേഷ്, കെ കെ ജോസഫ്, ജില്ലാ പ്രസിഡന്റ്‌ എ വി ജയൻ, സെക്രട്ടറി സി ജി പ്രത്യുഷ്, ഏരിയാ സെക്രട്ടറി കെ അബ്ദുറഹ്മാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home