അമിത്‌ ഷായുടെ അസത്യപ്രചാരണം അപലപനീയം–
സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 11:12 PM | 0 min read

ന്യൂഡൽഹി
വയനാട്‌ മുണ്ടക്കൈ ദുരന്തവിഷയത്തിൽ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്‌ അപലപനീയമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. അമിത്‌ ഷായുടെ വാദങ്ങൾ അസത്യമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

    പ്രകൃതിദുരന്തങ്ങൾ നേരിടുമ്പോൾ വെല്ലുവിളി നേരിടാൻ കേരളത്തിലെ ജനങ്ങൾ ഏകസ്വരത്തിൽ, ഒറ്റക്കെട്ടായി ഉയർന്നുപ്രവർത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾത്തന്നെ പുനരധിവാസത്തിനായും എൽഡിഎഫ്‌ സർക്കാർ വിപുലമായ ശ്രമങ്ങളാണ്‌ നടത്തുന്നത്‌. ജനങ്ങളും സർക്കാരും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.

ദുരന്തത്തിനിരയായവരെ സഹായിക്കാനായി സിപിഐ എം തുറന്ന ദുരിതാശ്വാസ നിധിയിലേക്ക്‌ ഉദാരമായി സംഭാവന നൽകാനും പിബി അഭ്യർഥിച്ചു.



deshabhimani section

Related News

0 comments
Sort by

Home