മുല്ലപ്പെരിയാറിൽ 131.70 അടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 05:06 AM | 0 min read

കുമളി 
വൃഷ്ടി പ്രദേശങ്ങളിൽ മഴ മാറിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  നേരിയ തോതിൽ കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 131.70 അടി എത്തി. തിങ്കൾ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 1260 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1396 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ  തേക്കടിയിൽ 0.2 മില്ലിമീറ്റർ മഴ പെയ്‍തു.

ഇടുക്കിയിൽ 
61.61 ശതമാനം വെള്ളം

പദ്ധതി മേഖലയിൽ മഴ കുറഞ്ഞെങ്കിലും ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമാണ്.  ശരാശരി ഒരടിയിലധികം ദിവസേന വർധിക്കുന്നുണ്ട്. നിലവിൽ 2367.54 അടിയാണ് ജലനിരപ്പ്. ശേഷിയുടെ 61.61 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം 32.38 ശതമാനമായിരുന്നു. പദ്ധതി പ്രദേശത്ത്‌ 24 മില്ലി മീറ്റർ മഴ പെയ്തു. ഒരു ദിവസം 117.19 ലക്ഷം ഘനമീറ്റർ ഒഴുകിയെത്തുമ്പോൾ വൈദ്യുതോൽപ്പാദനശേഷം 76.125 ലക്ഷം ഘനമീറ്റർ ഒഴുകി മലങ്കര സംഭരണിയിലെത്തുന്നുണ്ട്. തിങ്കളാഴ്ച 11.266 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home