ഒളവണ്ണയിൽ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 07:36 PM | 0 min read

പന്തീരാങ്കാവ് > ഒളവണ്ണയിൽ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഒളവണ്ണ മാവത്തുംപടി ചെറിയാട്ട് പറമ്പ് മിഡിലിങ്ങലൊടി നിലം താമസിക്കുന്ന സക്കീർ ഹുസൈന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. തിങ്കൾ രാവിലെ പത്തരയോടെ വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു.സക്കീറിന്റെ ഭാര്യയും മകളുടെ കുട്ടിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.

കഴിഞ്ഞ ആഴ്ച മഴ കൂടിയ ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് സക്കീറും കുടുംബവും മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ഇവർ തിരിച്ചെത്തിയത്. നല്ലളം പൊലീസ്‌, മീഞ്ചന്ത അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, ഒളവണ്ണ വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. പി ടി എ റഹീം എംഎൽഎ സ്ഥലം സന്ദർശിച്ചു.
 

 



deshabhimani section

Related News

View More
0 comments
Sort by

Home