വയനാട് ദുരന്തം; 'പ്രതിധ്വനി' രണ്ടു വീടുകൾ നിർമ്മിച്ചു നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 06:41 PM | 0 min read

തിരുവനന്തപുരം > വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് 'പ്രതിധ്വനി' രണ്ടു വീടുകൾ നിർമ്മിച്ചു നൽകും. കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയാണ് പ്രതിധ്വനി. സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.

ദുരിമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാവാൻ നിരവധിയാളുകൾ രം​ഗത്തെത്തിയിട്ടുണ്ട്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ 334 പേർ മരിച്ചതായാണ് കണക്ക്. 597 കുടുംബങ്ങളിലെ 2328 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അഞ്ഞൂറിലധികം വീടുകളും നിരവധി ലയങ്ങളും ഉരുൾപൊട്ടലിൽ തകർന്നതായാണ് വിവരം.
 



deshabhimani section

Related News

View More
0 comments
Sort by

Home