അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 12:22 PM | 0 min read

കോഴിക്കോട് > കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തി കുടുംബാ​ഗങ്ങളെ ആശ്വസിപ്പിച്ചു. സർക്കാരിന്റ പരമാവധി സഹായങ്ങൾ അർജുനെ കണ്ടെത്തുന്നതിനായി ചെയ്യുമെന്ന് ഉറപ്പ് നൽകി.  

അതേസമയം അർജുനായുള്ള തിരച്ചിൽ അനശ്ചിതത്വത്തിലാണ്. മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. 2 മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home