ദുരന്തബാധിത മേഖലയിലെ വിദ്യാഭ്യാസം: 
വി ശിവൻകുട്ടി വയനാട് സന്ദർശിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:02 AM | 0 min read

തിരുവനന്തപുരം> ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി  വി ശിവൻകുട്ടി ചൊവ്വാഴ്‌ച വയനാട് സന്ദർശിക്കും. രാവിലെ 10ന്‌ കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ യോഗം ചേരും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും സ്കൂൾ അധികൃതരും പിടിഎ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ദുരന്തബാധിത മേഖലയിലെ വിദ്യാർഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.

മനഃശാസ്ത്രപരമായ പിന്തുണ, താത്കാലിക പഠന ഇടങ്ങൾ, പഠന സാമഗ്രികളുടെ വിതരണം, നഷ്‌ടപ്പെട്ട ക്ലാസുകൾക്കായി പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയവ യോഗം പരിഗണിക്കും. യോഗത്തിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വി ശിവൻകുട്ടി ഓൺലൈനിൽ വിളിച്ചു. കൽപ്പറ്റയിൽ നടക്കുന്ന യോഗത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home