'ഇടതുപക്ഷത്തിന്റെ കയ്യിൽ ശമ്പളം കൊണ്ടുകൊടുക്കേണ്ട'; ചെന്നിത്തല സംഭാവന നൽകിയതിനെതിരെ സുധാകരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 10:05 AM | 0 min read

തിരുവനന്തപുരം> വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്ന് അറിയിച്ച കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപക്ഷത്തിൻറെ കയ്യിൽ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോൺഗ്രസ്‌ പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

'സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോൺഗ്രസ്‌ പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റെതായ ഫോറം ഉണ്ട്. പാർടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യിൽ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടത്'- എന്നാണ് സുധാകരൻ പറഞ്ഞത്.

അതേസമയം ചെന്നിത്തലയ്‌ക്ക് പുറമെ   കെപിസിസി മുൻ പ്രസിഡന്റ്‌ വി എം സുധീരനും യുഡിഎഫ്‌ കൺവീനർ എം എം ഹസനും ഒരുമാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുമെന്ന്‌ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home