കാലാവധി നീട്ടിക്കിട്ടാൻ 
ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നെട്ടോട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 02:49 AM | 0 min read


തിരുവനന്തപുരം
കേരള ഗവർണറായി തുടരാൻ നീക്കവുമായി ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പുതന്നെ അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇവരുടെ പിന്തുണയോടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താനിരിക്കുകയാണ്‌.
സെപ്തംബറിലാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ കാലാവധി കഴിയുന്നത്‌. ഇത്‌ നീട്ടിനൽകാനോ പുനർനിയമനം നൽകാനോ രാഷ്‌ട്രപതിക്ക്‌ കഴിയും. കേന്ദ്രസർക്കാർ നിർദേശിച്ചാൽ കാലാവധി തീരുംമുമ്പ്‌ ചുമതല നീട്ടി നൽകിയേക്കും. രാഷ്‌ട്രപതി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഖാൻ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്‌.  കേരളം, തമിഴ്‌നാട്‌ ഗവർണർമാരുടെ കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്‌ ഈയാഴ്ചതന്നെ വന്നേക്കും എന്ന്‌ ബിജെപി നേതാക്കൾ പറയുന്നു.

ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ വിനീത ദാസനാണ്‌ മൊഹമ്മദ്‌ ഖാൻ. വിവിധ രാഷ്‌ട്രീയപാർടികൾ മാറിവന്നയാളുമാണ്‌. കേരളത്തിൽ ബിജെപിക്ക്‌ അവസരങ്ങൾ സൃഷ്‌ടിക്കാനാണ്‌ അദ്ദേഹം ഇടപെട്ടത്‌. സംസ്ഥാന ഭരണത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കാൻ പദവി ദുരുപയോഗിക്കുകയും ചെയ്‌തു. ഉന്നത വിദ്യാഭ്യാസമേഖലയിൽ സംഘപരിവാറുകാർക്ക്‌ കടന്നുകയറാൻ അവസരമൊരുക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home