വയനാട് ദുരന്തം: കേന്ദ്രസഹായം നൽകാൻ സമയമായിട്ടില്ലെന്ന് സുരേഷ് ​ഗോപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 03:24 PM | 0 min read

ന്യൂഡൽഹി> വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ ധനസഹായം നൽകാൻ സമയമായിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ​​ഗോപി. കേരളം സഹായം ആവശ്യപ്പെടട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ പ്രതിപക്ഷാം​ഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ ദുരന്തമുണ്ടായ പ്രദേശത്ത് ഒരിക്കൽ പോലും റെഡ്‌ അലർട്ട്‌ നൽകിയിരുന്നില്ല. ദുരന്തമുണ്ടായതിന് ശേഷമാണ് റെഡ് അല‍ർട്ട് നൽകിയത്.



 



deshabhimani section

Related News

View More
0 comments
Sort by

Home