വസുധൈവ കുടുംബകം മികച്ച ഡോക്യുമെന്ററി; വാട്ടർമാൻ മികച്ച ഹ്രസ്വചിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 08:55 PM | 0 min read

തിരുവനന്തപുരം > പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത വസുധൈവ കുടുംബകം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഈ ചിത്രത്തിനാണ് ഓസ്‌കർ നോമിനേഷൻ. മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സമ്മാനത്തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി പട്‌വർദ്ധൻ അറിയിച്ചു.

 പട്‌വർദ്ധൻ, വിശ്വാസ് കെ

രണജിത് റായ് സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ (പുത്തുൽ നാമ) ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കി. നിഷിത ജയിൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ഫാമിങ് ദി റവല്യൂഷനാണ് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം. ഈ വിഭാഗത്തിലെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ദിവ്യം ജയിൻ നേടി (ചിത്രം: പിക്ചറിങ് ലൈഫ്).

നിഷിത ജെയിൻ, പ്രാചി ബജാനിയ

ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ സംവിധാനം ചെയ്ത വാട്ടർമാൻ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനം ചെയ്ത ഗോട്ട് ഗോട്ട് ഗോസ്റ്റ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ജാൽ എന്ന ചിത്രം ഈ വിഭാഗത്തിലെ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഫെബിൻ മാർട്ടിൻ ഒരുക്കിയ ഹിതം ആണ് മികച്ച ക്യാമ്പസ് ചിത്രം. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഏകാന്തജീവിതം അതിജീവിക്കാൻ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതം പ്രമേയമാക്കി പ്രമോദ് സച്ചിദാനന്ദൻ സംവിധാനം ചെയ്ത മട്ടൻ കട്ടർ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടി.

രണജിത് റായ്, ഋതം ചക്രവർത്തി, സ്നേഹ മലാകർ

 ഋതം ചക്രവർത്തി സംവിധാനം ചെയ്ത സാൽവേഷൻ ഡ്രീം ആണ് മികച്ച ഷോർട്ട് ഡോക്യുമെന്ററി. മികച്ച ഛായാഗ്രഹണത്തിനും ശബ്ദലേഖനത്തിനുമുള്ള പുരസ്കാരങ്ങളും ഈ ചിത്രത്തിനാണ്. പി ഫോർ പാപ്പരാസി എന്ന ചിത്രത്തിന്റെ എഡിറ്റർ പ്രണവ് പാട്ടീൽ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരമാർശത്തിനർഹനായി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ഉമ്പ്രോയ്ക്കാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം. സൗമ്യജിത്ത് ഘോഷ് ദസ്തിദർ സംവിധാനം ചെയ്ത ഫ്ലവറിങ് മാൻ സ്പെഷ്യൽ ജൂറി പരാമർശം നേടി. ജേതാക്കള   ജൂറി അംഗങ്ങൾ പുരസ്‌കാരങ്ങൾ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home