ജന്മദിനാഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്ന് വയസുകാരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 06:20 PM | 0 min read

കണ്ണൂർ > തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്ന് വയസുകാരൻ. അണ്ടല്ലൂർ സ്വദേശി നിതിൻ്റെയും ദീപ്തിയുടെയും ഏക മകനായ നൈതിക് നിതിൻ ആണ് തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക ജില്ലാ കളക്ടർ അരുൺ കെ വിജയന് കൈമാറിയത്.

നിതിൻ മേലൂർ യൂ പി സ്കൂളിലെ അധ്യാപകനും  ദീപ്തി സ്വകാര്യ ബാങ്കിലെ ജീവനക്കാരിയും ആണ്. അച്ഛൻ്റെയും അമ്മയുടെയും ഒപ്പം ചേമ്പറിൽ എത്തിയ നൈതികിന് ജില്ലാ കലക്ടർ സമ്മാനമായി  മിഠായികളും നൽകി

നൈതിക്കിൻ്റെ കഴിഞ്ഞ രണ്ട് ജനമദിനാഘോഷത്തിൻ്റെ ഭാഗമായി ഒരു നിശ്ചിത തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ പൂർണ്ണമായും ആഘോഷങ്ങൾ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home