ഏഷ്യൻ ഗെയിംസ്: മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് നിയമനം... മന്ത്രിസഭായോഗ തീരുമാനങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 01:34 PM | 0 min read

തിരുവനന്തപുരം > 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തി മെഡൽ നേടിയ 5 മലയാളി കായികതാരങ്ങൾക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റൻ്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. ഇതിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ 5 തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കും. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് നൽകി നിയമനം നൽകും. പി യു ചിത്ര, വി കെ വിസ്മയ, കുഞ്ഞുമുഹമ്മദ്, വി നീന, മുഹമ്മദ് അനസ് യഹിയ എന്നിവർക്കാണ് നിയമനം.


'മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം ഭാഗം II'  തത്വത്തിൽ അംഗീകിച്ചു

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ട് 'മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം ഭാഗം II' ലെ നിർദ്ദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥ തത്വത്തിൽ അംഗീകിച്ചു. ഒന്നാം ഭാഗ റിപ്പോർട്ടിൽ ഘടനാ പരമായ മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തിൽ അക്കാദമിക മികവ് സംബന്ധിച്ച കാര്യങ്ങളാണ് ഉള്ളത്.

സ്വതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ

തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം - വി ശിവൻകുട്ടി

പത്തനംതിട്ട -  വീണാ ജോർജ്ജ്

ആലപ്പുഴ -  സജി ചെറിയാൻ

കോട്ടയം -  ജെ ചിഞ്ചുറാണി

ഇടുക്കി - റോഷി അഗസ്റ്റിൻ

എറണാകുളം - പി രാജീവ്

തൃശ്ശൂർ - ഡോ. ആർ ബിന്ദു

പാലക്കാട് -  എം ബി രാജേഷ്

മലപ്പുറം -  കെ. രാജൻ

കോഴിക്കോട് -  എ കെ ശശീന്ദ്രൻ

വയനാട് -  ഒ ആർ കേളു

കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി

കാസറഗോഡ് - കെ കൃഷ്‌ണൻകുട്ടി

ശമ്പള പരിഷ്‌കരണം

ഇംഹാൻസിലെ അധ്യാപകേതര ജീവനക്കാർക്കുള്ള 11-ാം ശമ്പള പരിഷ്കരണത്തിന് നിബന്ധനകളോടെ അംഗീകാരം നൽകി.

കേരള ഫീഡ്‌സ് ലിമിറ്റഡ് കമ്പനിയിലെ വർക്ക്‌മെ‌ൻ തസ്‌തികയിലെ സർക്കാർ അംഗീകൃത ജീവനക്കാർക്ക് 01.01.2021 പ്രാബല്യത്തിൽ ശമ്പള പരിഷ്‌കരണം അനുവദിച്ചു.

സേവന കാലാവധി ദീർഘിപ്പിച്ചു

ഹോർട്ടിക്കോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവിൻ്റെ സേവന കാലാവധി 25.03.2024 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു നൽകി.

തസ്‌തിക മാറ്റം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും വയനാട് സർക്കാർ മേഡിക്കൽ കോളേജിലേക്ക് രണ്ട് തസ്തികകൾ മാറ്റും. റീപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗത്തിനു വേണ്ടി സൃഷ്ടിച്ച തസ്‌തികകളിൽ ഒരു അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയും ഒരു സീനിയർ റസിഡന്റ് തസ്‌തികയമാണ്  വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിനായി മാറ്റുക. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ സുഗമമായ പ്രവർത്തനത്തിനും, കാർഡിയോളജി വിഭാഗം ചികിത്സ ശക്തിപ്പെടുത്തുന്നതിനുമാണിത്.

ടെൻഡർ സ്വീകരിക്കാൻ അനുമതി

വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിലുള്ള കനാൽ തീരത്ത് നടപ്പാതനിർമ്മാണം, കനാൽ സൗന്ദര്യവൽക്കരണം, ലാൻഡ്സ്കേപ്പിംഗ്- ഒന്നാം ഘട്ടം എന്ന പ്രവൃത്തിയ്ക്കായി  ടെൻഡർ സ്വീകരിക്കുന്നതിന് ക്വിൽ മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകാൻ തീരുമാനിച്ചു.

തസ്‌തിക സൃഷ്‌ടിക്കും

കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറി, തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ 2 എക്സൈസ് ഇൻസ്പെക്‌ടർ തസ്‌തിക സൃഷ്‌ടിക്കും.

ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 ജൂലൈ 24 മുതൽ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,33,68,000 രൂപയാണ് വിതരണം ചെയ്തത്. 966 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ,

തിരുവനന്തപുരം  88 പേർക്ക്  35,99,000 രൂപ

കൊല്ലം - 24 പേർക്ക് 8,80,000 രൂപ

പത്തനംതിട്ട 23 പേർക്ക് 5,89,000 രൂപ

ആലപ്പുഴ 70 പേർക്ക് 16,93,000 രൂപ

കോട്ടയം 31 പേർക്ക് 12,28,000 രൂപ

ഇടുക്കി 41 പേർക്ക് 13,21,000 രൂപ

എറണാകുളം 24 പേർക്ക് 14,58,000 രൂപ

തൃശ്ശൂർ 379 പേർക്ക് 1,21,62,000 രൂപ

പാലക്കാട് 111 പേർക്ക് 47,46,000 രൂപ

മലപ്പുറം 29 പേർക്ക് 9,28,000 രൂപ

കോഴിക്കോട്  53 പേർക്ക് 9,18,000  രൂപ

വയനാട് 19 പേർക്ക് 10,90,000 രൂപ

കണ്ണൂർ 38 പേർക്ക് 16,22,000 രൂപ

കാസറഗോഡ് 36 പേർക്ക് 11,34,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Home