ഓമശേരി പഞ്ചായത്തിലെ മങ്ങാട് വെസ്റ്റ് നിലനിർത്തി എൽഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:21 AM | 0 min read

കോഴിക്കോട്‌> ഓമശേരി പഞ്ചായത്തിലെ മങ്ങാട് വെസ്റ്റ്( വാർഡ് 17 ) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബീന പത്മദാസൻ വിജയിച്ചു.  72 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ്‌ ജയം. ബീന പത്മദാസൻ (എൽഡിഎഫ്): 488,  അഞ്ജു അരീക്കൽ  (യുഡിഎഫ്) - 416, ഉഷ ഗോപാലൻ (ബി ജെപി ) -214 എന്നിങ്ങനെയാണ്‌ വോട്ട്‌ നില.

എൽഡിഎഫ് അംഗം വി പങ്കജവല്ലി മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിലെ ബീന പത്മദാസനും യുഡിഎഫിലെ അഞ്‌ജു അരീക്കലും തമ്മിലായിരുന്നു  പ്രധാന മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home