മുണ്ടക്കൈ ദുരന്തം: ചൂരൽ മലയിൽ തിരച്ചിൽ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 07:46 AM | 0 min read

വയനാട്(ചൂരല്‍മല) > വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി. നാലംഗ സംഘങ്ങളായാണ്‌ തിരച്ചിൽ.  തിരച്ചിലിനായി നാലു സംഘങ്ങളിലായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരാണ്‌ തിരച്ചിലിന്‌  നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററും എത്തിക്കും.

ദുരന്തത്തില്‍ 135 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹങ്ങളുടെ  പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു.  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന്‌ രാവിലെ 9.30 ന്‌  അടിയന്തര മന്ത്രി സഭായോഗം ഓൺലൈനായി ചേരും. കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന്‌ തന്നെ ചേരും. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഇന്നും മുഖ്യമന്ത്രി വ്യാഴാഴ്ചയും വയനാട്ടിലെത്തും.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home