Deshabhimani

'ഉത്തരവിന് കാക്കേണ്ട, തദ്ദേശ സ്ഥാപനങ്ങൾക്ക് സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാം'; 15 ക്യാമ്പുകൾ ആരംഭിച്ചെന്നും മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 02:05 PM | 0 min read


തിരുവനന്തപുരം> നാടിനെ നടുക്കിയ ഉരുൾപൊട്ടലിലുണ്ടായ വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരൽമലയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി എംബി രാജേഷ്. അഞ്ച് മന്ത്രിമാർ വയനാട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.  ആവശ്യമായ ക്യാമ്പുകൾ ഇനിയും തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദുരന്തസാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകും. ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്, ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.

ക്യാമ്പ് നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾ മാത്രമല്ല സമീപമുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home