വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 11:12 AM | 0 min read

കോഴിക്കോട് > സംസ്ഥാനത്ത് ശക്തമായി മഴപെയ്യുന്ന സാഹചര്യത്തിൽ വിവിധ ഇടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. . കോഴിക്കോട് മലയാങ്ങാട് ഉരുൾപ്പൊട്ടലിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണമായും അടച്ചു. വയനാട്ടിൽ സഞ്ചാരികളെ നിയന്ത്രിച്ചിരിക്കുകയാണ്. വയനാട്ടിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. വയനാട്ടിലുള്ളവർ യാത്ര നിർത്തി സുരക്ഷിതമായിടത്ത് തന്നെ നിൽക്കുക. ഇപ്പോൾ ഒരു യാത്രക്കും ഒരുങ്ങരുതെന്നും അധികൃതർ അറിയിച്ചു.

ചാലക്കുടിയിൽ ശക്തമായ മഴയായതിനാൽ അതിരപ്പിളിയിലും സഞ്ചാരികൾക്ക് നിയന്ത്രണമാണ്. അതിരപ്പിള്ളി,തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home