വയനാട് ഉരുൾപൊട്ടൽ; സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 09:42 AM | 0 min read

തിരുവനന്തപുരം > വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ രക്ഷാപ്രവർത്തനങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല. ആളുകൾക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഉണ്ട്. എങ്കിലും എല്ലാ സന്നാഹങ്ങളും അങ്ങോട്ടേക്ക് പുറപ്പെടുകയാണ്. കുറച്ചു സമയം കൂടി കഴിഞ്ഞാലേ കാര്യങ്ങളിൽ കൃത്യത വരികയുള്ളു. എയർഫോഴ്സ് അടക്കം കൃത്യമായി രം​ഗത്തുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ച് പിന്തുണയറിയിച്ചിരുന്നുവെന്നും സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home