Deshabhimani

ബാണാസുരസാഗറിൽ റെ‍ഡ് അലർട്ട്; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 04:59 PM | 0 min read

വയനാട് > ബാണാസുരസാഗര്‍ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 773 മീറ്ററാണ് ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ റെഡ് അലര്‍ട്ട് ജലനിരപ്പ് ആയതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിന്റെ ഭാഗമായി മുമ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഇന്ന് വൈകുന്നേരം 6 മണിക്ക് റൂള്‍ ലെവലായ 773.50 മീറ്ററില്‍ എത്തുകയാണെങ്കില്‍ അധികം എത്തുന്ന മഴവെള്ളം 6 മണിക്ക് മുമ്പ് പുഴയിലേക്ക് ഒഴുകുന്ന വിധത്തില്‍ ഡാം ഷട്ടറുകള്‍ തുറക്കുന്നതായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

എന്നാല്‍ വൈകുന്നേരം 6 മണിക്ക് ശേഷമാണ് റൂള്‍ ലെവല്‍ എത്തുന്നതെങ്കില്‍ ചൊവ്വ രാവിലെ 8 മണിയോട് കൂടി 8.5 ക്യുബിക് മീറ്റര്‍ പ്രകാരം ഘട്ടം ഘട്ടമായി സെക്കന്റില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം കാരമാന്‍തോടിലേക്ക് തുറന്നുവിടാന്‍  സാധ്യതയുണ്ട്. ഡാം തുറന്നാൽ പുഴയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ  ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്. പൊതു‍ജനങ്ങള്‍ ‍ജാഗ്രത പാലിക്കേണ്ടതാണെന്നും ഡാമിൻ്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home