ഐഡിഎസ്എഫ്എഫ്കെ: നഗരജീവിതത്തിന്റെ 10 കഥകളുമായി നഗരി പാക്കേജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 04:57 PM | 0 min read

തിരുവനന്തപുരം > പതിനാറാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ത്യൻ നഗരജീവിതം തുറന്നു കാട്ടുന്ന നഗരി പാക്കേജ് തിങ്കളാഴ്ച പ്രദർശിപ്പിച്ചു. 10 ഹ്രസ്വചിത്രങ്ങളാണ് നഗരി പാക്കേജിൽ ഉണ്ടായിരുന്നത്. സിനിമകൾ നഗരി ഷോർട്ട് ഫിലിം കോമ്പറ്റീഷനിൽ നിന്ന് തിരഞ്ഞെടുത്തവയാണ്.

നഗര ജീവിതത്തിന്റെ വിവിധ മുഖങ്ങൾ തുറന്നുകാട്ടുന്നവയാണ് പാക്കേജിലെ സിനിമകൾ. പാർപ്പിടം, ചേരിവത്ക്കരണം, ജലവിതരണം, മാലിന്യ സംസ്കരണം, അസമത്വം തുടങ്ങി നഗരജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളും നഗരി പാക്കേജിലൂടെ അഭ്രപാളിയിൽ തെളിഞ്ഞു.
 

പ്രാചി ബജാനിയയും നരേന്ദ്ര മംഗ്‌വാനിയും ചേർന്നു  സംവിധാനം ചെയ്ത എ സിറ്റി വിതിൻ എ സിറ്റി, റിതിക ബാനർജിയുടെ ബിയോണ്ട് ഫോർ വാൾസ്,  അപൂർവ ജയ്‌സ്വാളും മനസ് കൃഷ്ണയും ചേർന്നൊരുക്കിയ ഉഠ്താ ബനാറസ്, സഞ്ജയ് ബോസ്, പ്രമാത്യു ശുക്ല, ശുഭം സെൻഗുപ്ത, രുദ്രാക്ഷ് പഥക് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത താൾ ബേതാൾ,  അതിഷ് ഇന്ദ്രേക്കർ, രുചിക ഛാര എന്നിവർ സംവിധാനം ചെയ്ത ദാരുഡി, പ്രിയ നരേഷ്, പാലക് പട്ടേൽ, അനികേത് കോലാർക്കർ എന്നിവർ സംവിധാനം ചെയ്ത ഓൾ ഡേ ആൻഡ് ഓൾ ഓഫ് ദ നൈറ്റ്, സൂരജ് കത്ര, ജയ് മാതി, പ്രാചി അദേശാര,  സീതാറാം ഷെലാർ എന്നിവർ ചേർന്നൊരുക്കിയ പൈപ്പ് ഡ്രീം, ശിഖർ പാലിന്റെ ഹസ്രതേൻ ബസ്രത്ത്, ഓഷി ജോഹ്‌രിയും നിപുൺ പ്രഭാകറും ഒരുക്കിയ എ വർക്ക് ഇൻ പ്രോഗ്രസ്, ആയുഷ് റേയും ഋതം സർക്കാരും ചേർന്നു സംവിധാനം ചെയ്ത ജങ്ക്-ഇ തുടങ്ങിയ സിനിമകൾ നഗരി പാക്കേജിൽ പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home