ലൈബ്രറികൾ പഠനകേന്ദ്രങ്ങളാകണം :
 ടി എം തോമസ് ഐസക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 01:08 AM | 0 min read


ഇളങ്ങുളം
സ്കൂളുകളിലും കോളേജുകളിലും നിന്ന്‌ ലഭിക്കുന്ന അറിവിന് പുറമേ പുറത്തു നിന്നുമുള്ള അറിവും യുവതലമുറ സമ്പാദിക്കണമെന്ന്  മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രന്ഥശാലകളുമായി സഹകരിച്ചു നടപ്പിലാക്കുന്ന സാമൂഹിക വിജ്ഞാന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറികൾ പഠന കേന്ദ്രങ്ങളാവണം. ഇവിടെനിന്നും കർഷകർക്ക് ആവശ്യമുള്ള വിവരങ്ങൾ, സർക്കാർ പദ്ധതികൾ, തൊഴിൽ സംബന്ധമായ വിവരങ്ങൾ എന്നിവ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ എസ് ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടി എൻ ഗിരീഷ് കുമാർ, പ്രൊഫ എം കെ രാധാകൃഷ്ണൻ, അഡ്വ. സി ആർ ശ്രീകുമാർ, ടി പി ശ്രീശങ്കർ, എം ദിവാകരൻ, ജിസ് ജോസഫ്, ജോർജ് സെബാസ്റ്റ്യൻ, വിജു കെ നായർ, കെ എൻ രാധാകൃഷ്ണപിള്ള, വി പി ശശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home