അർജുന്റെ നാലുവയസ്സുകാരൻ മകന്റെ പ്രതികരണമെടുത്തു: യുട്യൂബ് ചാനലിനെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 09:12 PM | 0 min read

കോഴിക്കോട് > ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ നാലുവയസ്സുകാരൻ മകന്റെ പ്രതികരണമെടുത്ത യുട്യൂബ് ചാനലിനെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു. ‘മഴവിൽ കേരളം’ എക്‌സ്‌ക്ലൂസീവ് എന്ന യുട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതിനൽകിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലിസ് മേധാവിക്ക് നിർദേശംനൽകി. ചാനൽ ഉടമക്ക് തിങ്കളാഴ്‌ച നോട്ടീസ് നൽകും. അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home