ഹ്രസ്വ ചിത്രമേള പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം: മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 08:27 PM | 0 min read

തിരുവനന്തപുരം > അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്കുള്ള കേരളത്തിന്റെ ഐക്യദാർഢ്യമാണെന്ന് മന്ത്രി എം ബി രാജേഷ്. കണ്ണിൽ ചോരയില്ലാത്ത വിവേചനത്തിനെതിരായ പോരാട്ടമാണ് പാലസ്തീൻ ജനതയുടേത്. അതിനു നൽകുന്ന പിന്തുണയാണ് ഈ മേളയിലെ പലസ്തീൻ പ്രത്യേക പാക്കേജെന്നും അദ്ദേഹം പറഞ്ഞു. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതതയോടെ ഭിന്നാഭിപ്രായങ്ങൾ കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്യുകയെന്നത് പരമപ്രധാനമായ വർത്തമാനകാലഘട്ടത്തിൽ കേരളത്തിന്റെ ജനാധിപത്യ മാതൃകയാണ് മേളയിലെ തുറന്ന സംവാദവേദികളെന്നും അദ്ദേഹം പറഞ്ഞു.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ബേഡി ബ്രദേഴ്‌സിന് മന്ത്രി സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാെൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ക്യൂറേറ്റർ  ആര്‍ പി അമുദന്‍ എന്നിവർ പങ്കെടുത്തു.

ഫെസ്റ്റിവല്‍ ബുക്ക് സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജന്‍ എൻ ഖോബ്രഗഡെ, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്പേഅഴ്‌സൺ ഉര്മിോ ജുവേക്കര്ക്ക് നൽകിയും ഡെയ്‌ലി ബുള്ളറ്റിൻ  കെഎസ്എഫ്ഡിസി ചെയര്മാെൻ ഷാജി എൻ കരുൺ നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയര്മാിൻ രാകേഷ് ശര്മ്മചയ്ക്കു നല്കിവയും പ്രകാശിപ്പിച്ചു. തുടർന്ന് റൗള്‍ പെക്ക് സംവിധാനം ചെയ്ത ഏണസ്റ്റ് കോൾ: ലോസ്റ്റ് ആൻഡ് ഫൗണ്ട് എന്ന ചിത്രം പ്രദർശിപ്പിച്ചു. 54 രാജ്യങ്ങളിൽ നിന്നുള്ള 335 സിനിമകളാണ് ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദര്ശിചപ്പിക്കുന്നത്.

ഐഡിഎസ്‌എഫ്‌എഫ്‌കെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡ്‌ ബേഡി സഹോദരൻമാർക്ക്‌ മന്ത്രി എം ബി രാജേഷ്‌ സമ്മാനിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Home