ഐഡിഎസ്എഫ്എഫ്കെ: അന്താരാഷ്ട്ര ഫിക്ഷൻ, നോൺ-ഫിക്ഷൻ വിഭാഗത്തിൽ 89 ചിത്രങ്ങൾ

തിരുവനന്തപുരം > പതിനാറാമത് ഐഡിഎസ്എഫ്എഫ്കെ യിൽ അന്താരാഷ്ട്ര ഫിക്ഷൻ, നോൺ-ഫിക്ഷൻ വിഭാഗങ്ങളിൽ 89 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിക്ഷൻ വിഭാഗത്തിൽ 57-ഉം നോൺ-ഫിക്ഷൻ വിഭാഗത്തിൽ 32-ഉം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 32 ഡോക്യുമെന്റ്റി ചിത്രങ്ങളാണ് നോൺ-ഫിക്ഷൻ വിഭാഗത്തിൽ അണിനിരക്കുന്നത്. വിം വേൻഡേഴ്സ് സംവിധാനം ചെയ്ത അൻസെം പ്രശസ്ത ചിത്രകാരനും ശില്പിയുമായ അൻസെം കീഫറിന്റെ ഛായാചിത്രമാണ്.
പാസ്കൽ വിവേറോസ് സംവിധാനം ചെയ്ത ടുവേർഡ്‌സ് ദ സൺ, ഫാർ ഫ്രം ദ സെന്റർ പ്രണയത്തിനായി സാന്റിയാഗോയിൽ അഭയം തേടാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ കഥപറയുന്ന നിശബ്ദ ഡോക്യുമെന്റ്റിയാണ്. ഇലാഹി ഇസ്മായിലിയുടെ എ മൂവ്, കാൻ ഐ ഹഗ് യൂ? എന്നീ പേർഷ്യൻ ഭാഷാചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ട്രാൻസ് വുമനായ സീറേറ്റ് താനേജയുടെ ജീവിതം ചിത്രീകരിച്ച ദീപ മെഹ്താ ചിത്രം ഐ ആം സീററ്റ് , വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ആഖ്യാനത്തിലെത്തുന്ന ഡേവിഡ് ഹിന്റൺ ചിത്രം മെയ്ഡ് ഇൻ ഇംഗ്ലണ്ട്: ദി ഫിലിംസ് ഓഫ് പോവൽ ആൻഡ് പ്രസ്ബർഗർ എന്നിവ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
.jpeg)









0 comments