കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 05:42 PM | 0 min read

തൃശൂർ> 2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രകാരൻ എം ആർ രാഘവവാരിയർ, നാടകക‍ൃത്ത് സി എൽ ജോസ് എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാം​ഗത്വം ലഭിച്ചു. കെ വി കുമാരൻ, പ്രേമ ജയകുമാർ, പി കെ ​ഗോപി, ബക്കളം ദാമോദരൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമ​ഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം.

കൽപ്പറ്റ നാരായണന് മികച്ച കവിതക്കുള്ള (തെരഞ്ഞെടുത്ത കവിതകൾ) പുരസ്കാരവും, എൻ രാജന് ചെറുകഥയ്ക്കുള്ള (ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്)  പുരസ്കാരവും ഹരിതാ സാവിത്രിക്ക് നോവൽ (സിൻ) പുരസ്കാരവും ലഭിച്ചു.

കൽപ്പറ്റ നാരായണൻ, എൻ രാജൻ, ഹരിതാ സാവിത്രി

മറ്റ് അവാർഡുകൾ: നാടകം - ​ഗിരീഷ് പി സി പാലം (ഇ ഫോർ ഈഡിപ്പസ്), സാഹിത്യവിമർശനം - പി പവിത്രൻ (ഭൂപടം തലതിരിക്കുമ്പോൾ), വൈജ്ഞാനിക സാഹിത്യം - ബി രാജീവൻ (ഇന്ത്യയെ വീണ്ടെടുക്കൽ), ജീവചരിത്രം/ആത്മകഥ - കെ വേണു (ഒരന്വേഷണത്തിന്റെ കഥ), യാത്രാവിവരണം - നന്ദിനി മേനോൻ (ആംചൊ ബസ്തർ), വിവർത്തനം - എം എം ശ്രീധരൻ (കഥാകദികെ), ബാലസാഹിത്യം - ​ഗ്രേസി (പെൺകുട്ടിയും കൂട്ടരും), ഹാസ്യസാഹിത്യം - സുനീഷ് വാരനാട് (വാരനാടൻ കഥകൾ).

എൻഡോവ്മെന്റ് അവാർഡുകൾ: സി ബി കുമാർ അവാർഡ് - കെ സി നാരായണൻ (മഹാത്മാ​ഗാന്ധിയും മാധവിക്കുട്ടിയും), കെ ആർ നമ്പൂതിരി അവാർഡ് - കെ എൻ ​ഗണേശ് (തഥാ​ഗതൻ), ജി എൻ പിള്ള അവാർഡ് - ഉമ്മുൽ ഫായിസ (ഇസ്ലാമിക ഫെമിനിസം), ​

ഗീതാഹിരണ്യൻ അവാർഡ് - എ വി സുനു (ഇന്ത്യൻ പൂച്ച), യുവകവിത അവാർഡ് - ആദി (പെണ്ണപ്പൻ), പ്രൊഫ. എം അച്യുതൻ എൻഡോവ്മെന്റ് അവാർഡ് - ഒ കെ സന്തോഷ് (അനുഭവങ്ങൾ അടയാളങ്ങൾ),

തുഞ്ചൻ സ്മാരക പ്രബന്ധമത്സരം - കെ ടി പ്രവീൺ (സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും). 2022 ലെ വിലാസിനി പുരസ്കാരത്തിന് അർഹമായ ക‍‍ൃതി ഇല്ല എന്ന് ജൂറി വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home